ഫുട്ബോൾ കാർണിവൽ നടത്തി

ഫുട്ബോൾ കാർണിവൽ നടത്തി

നാടെങ്ങും ഖത്തർ- ലോകകപ്പിന്റെ ആരവങ്ങൾ ഉയരവേ പാവറട്ടി സെയ്ന്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആവേശമുയർത്തി ഫുട്ബോൾ കാർണിവൽ നടന്നു. പരിപാടിയോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളുടെ പതിനാറ് ടീമുകൾ അണിനിരന്ന ഫുട്ബോൾ മത്സരം ശ്രദ്ധേയമായി. മത്സരത്തിൽ നാലാം സെമസ്റ്റർ ബി.ബി.എ വിജയികളായി.

പെൺകുട്ടികൾക്കായി പ്രത്യേകo നടത്തിയ ഷൂട്ട് – ഔട്ട് മത്സരത്തിൽ നാലാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനി അൽഫിദ പി. എൻ. വിജയിയായി. കോളേജിന്റെ പരിസരത്ത് ഒരുക്കിയ ഫിഫ ഫുട്ബോൾ വില്ലേജിൽ വിദ്യാർത്ഥികൾ വിവിധ ഫുട്ബോൾ ടീമുകളുടെ കൊടികളും, വിവരണങ്ങളും ഉൾപ്പെടുത്തിയ ബാനറുകളും കൊടിതോരണങ്ങളും ഉയർത്തി. മത്സരത്തിൽ വിജയികളായവർക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഒ. ജോഷി സമ്മാനവിതരണം നടത്തി. ഫിസിക്കൽ എജുക്കേഷൻ ഇൻ- ചാർജ്ജ് അരുൺ ഫ്രാൻസിസ്, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.